33.9 C
Thrissur
ചൊവ്വാഴ്‌ച, ഏപ്രിൽ 23, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

പ്രക്ഷോപത്തിൽ എരിയുന്ന കർഷക ദിനം

വായിരിച്ചിരിക്കേണ്ടവ

കേന്ദ്ര കർഷകനിയമങ്ങൾക്കെതിരെ രാജ്യത്തുടനീളം പ്രക്ഷോപങ്ങൾ ആഞ്ഞടിക്കുമ്പോൾ രാജ്യം ഇന്ന് ദേശീയ കർഷക ദിനം ആചരിക്കുന്നു. നാളിതു വരെ കർഷക ആത്മഹത്യകൾ പെരുകുന്ന സാഹചര്യമാണ് നിലനിന്നിരുന്നെങ്കിൽ ഇന്നത് നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങളായി മാറികൊണ്ടിരിക്കുന്നു.

ചൗധരി ചരണ്‍ സിങ്ങിന്റെ ജന്മദിനമാണ് ദേശീയ കര്‍ഷക ദിനമായി ആചരിക്കുന്നത്. സാധാരണക്കാരനിൽ സാധാരണക്കാരനായി കർഷകന്റെ പ്രശ്നങ്ങൾ മനസിലാക്കി അവർക്കു വേണ്ടി നിലനിന്നിരുന്ന പ്രധാനമന്ത്രിയാണ് അദ്ദേഹം. വളരെ കുറഞ്ഞന്നാളുകൾ മാത്രം ഇന്ത്യ ഭരിച്ചിരുന്നുള്ളുവെങ്കിലും കാർഷിക അഭിവൃദ്ധിക്കുവേണ്ടി അഹോരാത്രം പ്രയക്നിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ നാഡി ഞരമ്പുകൾ കർഷകരാണ്. നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ചുക്കാൻ പിടിക്കുന്നവരാണ് കർഷകർ. അതു കൊണ്ടുതന്നെ അവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങൾക്കാണ്.

വിവാദകർഷകനിയമങ്ങൾക്കെതിരെ പ്രതിക്ഷേധ സമരം ആരംഭിച്ചിട്ട് ഇന്നലെ 27 ദിവസം പൂർത്തിയായി. വ്യക്തമായ പരിഹാര നിർദ്ദേശം മുന്നോട്ടുവച്ചാൽ മാത്രമേ ചർച്ചയിൽ പങ്കെടുക്കുകയുള്ളുയെന്ന നിലപാടിലാണ് കർഷകർ. കഷ്ടപ്പാടുകൾ അനവധി സഹിച്ചു രാജ്യത്തെ ഊട്ടിയുറക്കുന്ന കർഷകരുടെ കാര്യങ്ങൾക്ക് മുൻഗണന നൽകുന്നതാകാട്ടെ ഈ ദിനം.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -