28 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചില്‍ അഭിമുഖം

വായിരിച്ചിരിക്കേണ്ടവ

ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ക്ലസ്റ്റര്‍ ഹെഡ്, ഇന്റേണ്‍ സ്റ്റുഡന്റ് സപ്പോര്‍ട്ട്, ഓഫീസ് അസിസ്റ്റന്റ്, സ്റ്റോര്‍ മാനേജര്‍, സോളാര്‍ ടെക്നീഷ്യന്‍സ്, റിസെപഷനിസ്റ്റ്, ടെലി കോളര്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍സ് എക്‌സിക്യൂട്ടീവ്, സ്‌പെയര്‍പാര്‍ട്‌സ് അസിസ്റ്റന്റ്, ഓട്ടോമൊബൈല്‍ ടെക്നിഷ്യന്‍, പി ആര്‍ ഒ – സര്‍വീസ് മാര്‍ക്കറ്റിംഗ്, പെയിന്റര്‍(ഓട്ടോമൊബൈല്‍), സെയില്‍സ് ഓഫീസര്‍, ഫീല്‍ഡ് സെയില്‍സ് ഓഫീസര്‍ തുടങ്ങിയ ഒഴിവുകളിലേക്ക് മെയ് 26ന് രാവിലെ 10.30 മുതല്‍ 1.30 വരെ ഇന്റര്‍വ്യൂ നടത്തും. എം. ബി. എ, ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഒപ്പം നല്ല ആശയവിനിമയശേഷി, ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഐടിഐ മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, എസ് എസ് എല്‍ സി /പ്ലസ് ടു ഒപ്പം 2 വീലര്‍ ലൈസന്‍സ്, പരീക്ഷാ ഫലം കാത്തിരിക്കുന്ന ബിരുദാനന്തര ബിരുദം, എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കണം.
എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ എംപ്ലോയബിലിറ്റി സെന്റര്‍ വാട്‌സ്ആപ്പ് നമ്പര്‍ – 9446228282.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -