32 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഉദ്ഘാടനമത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ കീഴടക്കി കൊൽക്കത്ത

വായിരിച്ചിരിക്കേണ്ടവ


ബംബോളി : ഇന്ത്യൻ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉദ്ഘാടനമത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ്നെ കീഴടക്കി എ ടി കെ മോഹൻ ബഗാൻ. 67-ാം മിനിറ്റിൽ പിജി താരം റോയി കൃഷ്ണയാണ് എടികെയെ വിജയത്തിലേക്ക് നയിച്ചത്. തുടർച്ചയായ അഞ്ചാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിൽ കളിക്കുന്നത്. ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച് ഗോൾ നേടാനാവാഞതാണ് ബ്ലാസ്റ്റേഴ്സിനെ വിനയായത്. ആദ്യപകുതിയിൽ ഇരു ടീമിനും കാര്യമായ നേട്ടംകൊയ്യാൻ ആയില്ല. ആദ്യ 30-ാം മിനിറ്റ്കളിലും ഷോട്ടുകൾ ഒന്നുമില്ലാതെയാണ് കളി മുന്നോട്ടു പോയത്. 30-ാം മിനിറ്റിൽ തന്നെ പരിക്കേറ്റ പുറത്തായ സൂസായിരാജിന് പകരം ശുഭാഷിഷ്ബോസ് പകരക്കാരനായി ഇറങ്ങി.
ആദ്യ മഞ്ഞക്കാർഡ് 41-ാം മിനിറ്റിൽ എടി കെയുടെ എടു ഗാർസിയായ്ക്ക് ലഭിച്ചു. രണ്ടാം പകുതിയിൽ ഫോർമേഷനിലെ മാറ്റവും ആയാണ് ഇരുടീമുകളുംഎത്തിയത്. ആദ്യപകുതിയിൽ പ്രതിരോധത്തിൽ കളിച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് അക്രമണ ബോളുകൾ അഴിച്ചുവിടുകയായിരുന്നു. 65 -ാം മിനിറ്റിൽ കൈവന്ന അവസരം ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. അടുത്ത രണ്ടു മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സിനെ പ്രതിരോധം തകർത്തെറിഞ്ഞ് എടികെ ഗോൾ മഴ പെയ്യിച്ചു. പിന്നീട് എതിർ ഗോൾ നേടാൻ എത്തിയ ഫഗുണ്ടൊ പെരേരയ്ക്ക് മഞ്ഞകാർഡ് ലഭിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് തോൽവിക്ക് കീഴടങ്ങാൻ തുടങ്ങി . പരമാവധി ശ്രമിച്ചെങ്കിലും ഗേൾ നേടാൻ ബ്ലാസ്റ്റേഴ്‌സ്നായില്ല.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -