30 C
Thrissur
ചൊവ്വാഴ്‌ച, ഏപ്രിൽ 16, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ആരവം ഒഴിഞ്ഞ ഏഴു വർഷങ്ങൾ

വായിരിച്ചിരിക്കേണ്ടവ

പാകിസ്ഥാൻ എതിരെയുള്ള ടെസ്റ്റ് മത്സരത്തിലായിരുന്നു ഇന്ത്യ, നിർണായക ഓവറിൽ ബാറ്റ് ചെയ്യാനെത്തിയ പതിനാറുകാരനെ കണ്ട് ഇന്ത്യൻ ആരാധകർ ഒന്ന് മൗനത്തിൽ ആയി. ആദ്യ ബാറ്റിൽ നിന്ന് ഉൾപ്പെടെ ബോളുകൾ പറന്ന് ഇറങ്ങിയതോടെ മൈതാനം മൊത്തം ഒരാരവം ഉയർന്നുവന്നു’ സച്ചിൻ.. സച്ചിൻ..’ 2013 ലെ വെസ്റ്റിൻഡീസിനെതിരെയുള്ള അവസാന ടെസ്റ്റ് വരെയും ഈ ആരവം മൈതാനത്ത് നിറഞ്ഞുനിന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ രമേഷ് തെണ്ടുൽക്കർ ക്രീസ് വിട്ടു ഈ മാസം 18 ന് 7 വർഷം തികയുന്നു. രണ്ടര  പതിറ്റാണ്ട് നീണ്ടുനിന്ന ക്രിക്കറ്റ് ജീവിതം കൊണ്ട് അദ്ദേഹം ആരാധകർക്ക് പഠിപ്പിച്ചു കൊടുത്തത് കളി മാത്രമല്ല.
ലോകം കണ്ട മികച്ച ക്രിക്കറ്റ് കളിക്കാരന്റെ ജീവിതത്തിലേക്കുള്ള പരിശ്രമ പൂർണ്ണമായ നിശ്ചയദാർഢ്യത്തിന്റെ യാത്ര കൂടിയാണ്.
വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ട് ഇരുന്നൂറാം ടെസ്റ് ആയിരുന്നു അദ്ദേഹം വിരമിക്കലിനായി തിരഞ്ഞെടുത്തത്. ഇന്ത്യൻ ജനതയെ ഏറെ വൈകാരികമായി ബാധിച്ചിരുന്നു ഈ വിരമിക്കൽ. ക്രിക്കറ്റ് ദൈവം ക്രീസിൽ നിന്ന് പടിയിറങ്ങുന്ന ദിവസം കൂടിയായിരുന്നു അത്. വിശേഷണങ്ങളും കരിയർ നേട്ടങ്ങളും ഒട്ടനവധിയാണ് ഈ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന്. ഏക ദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരൻ കൂടിയാണ് അദ്ദേഹം. 2002-ല്‍ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡണ്‍ മാസിക ഡോണ്‍ ബ്രാഡ്മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായും ടെണ്ടുല്‍ക്കറെ തിരഞ്ഞെടുത്തു. വിവിയന്‍ റിച്ചാര്‍ഡ്‌സ് ആയിരുന്നു പ്രഥമ സ്ഥാനത്ത്. ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിന്‍. രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മ വിഭൂഷണ്‍ നേടിയ ആദ്യത്തെ കായിക താരം എന്ന ബഹുമതി വിശ്വനാഥന്‍ ആനന്ദിനൊപ്പം 2008-ല്‍ സച്ചിന്‍ നേടിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരില്‍ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരില്‍ ഒരാളും സച്ചിനാണ്. നിലവില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലെ രാജ്യസഭാംഗമാണ് സച്ചിന്‍. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സജീവ കായിക താരമാണ് അദ്ദേഹം. വിരമിക്കൽ ദിവസം തന്നെ രാജ്യം ഭാരതരത്‌നം പുരസ്‌കാരം നല്‍കി സച്ചിനെ ആദരിച്ചു. ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായികതാരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.
സച്ചിൻ ബാറ്റിംഗ് എന്ന കഥയിൽ വർണ്ണ വിസ്മയം വിസ്മയം തീർക്കുന്ന പിക്കാസോ ആണെന്ന് വിശേഷിപ്പിച്ചത് ഗ്രഗ് ചാപ്പലാണ്. വിരമിച്ചു 7 വർഷം പിന്നിടുമ്പോഴും പകരക്കാരൻ ഇല്ലാത്ത ഒറ്റയാൻ ആയി സച്ചിൻ എന്ന ആവേശം ക്രിക്കറ്റ്‌ ക്രീസിനു അകത്തും പുറത്തും നില കൊള്ളുന്നു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -