28 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

നരനായാട്ടിന്റെ 99-ാം വാർഷികം

വായിരിച്ചിരിക്കേണ്ടവ

വാഗൺ ദുരന്തത്തിന് ഓർമ്മകൾക്ക് ഇന്ന് 99 വയസ്സ്. 1921-ലെ മാപ്പിള സമരത്തെ തുടർന്ന് നവംബർ 19-ന് ബ്രിട്ടീഷ്പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി  മരിക്കുകയായിരുന്നു. വിദേശാധിപത്യത്തിനെതിരെ പോരാടിയ 64 പേരാണ് വാഗണ്‍ ദുരന്തത്തില്‍ രക്തസാക്ഷിത്വം വരിച്ചത്.

മലബാർ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ടാണ് വാഗൺ ട്രാജഡി. ജന്മനാടിനെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രാണവായു പോലും ലഭിക്കാതെ ശ്വാസം മുട്ടി പിടഞ്ഞു വീണ ദിനം, ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആധിപത്യത്തിന്റെ കറുത്തഏടുകൾ കൂടിയാണ്. വളരെ വൈകി ഇക്കഴിഞ്ഞ വർഷമാണ് ബ്രിട്ടീഷ് ഗവണ്മെന്റ് വാഗൻ ട്രാജഡിയെ അനുശോചിക്കുകയും, മാപ്പുപറയുകയും ചെയ്ത്. നവംബർ 20ന് കുറ്റം ചെയ്തവരോ അല്ലാത്തവരോ ആയ നൂറോളം തടവുകാരെ എം.എസ്.ആന്റ് എം.റെയിൽവേയുടെ 1711-ആം നമ്പർ വാഗണിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കോയമ്പത്തൂർക്ക് അയച്ചു. വെള്ളമോ വെളിച്ചമോ വായുവോ ഇല്ലാത്ത മണിക്കൂറുകൾ. തിരൂർ സ്റ്റേഷൻ വിട്ടപ്പോൾ തന്നെ ദാഹിച്ചുവരണ്ടും പ്രാണവായുവിനായും മരണവെപ്രാളം തുടങ്ങി. ആ നിലവിളികളൊന്നും കാവൽ പൊലീസ് വകവെച്ചില്ല. വണ്ടി ഷൊർണ്ണൂരും ഒലവക്കോട്ടും അൽപസമയം നിർത്തി. അപ്പോഴും ആ ദീനരോദനം പട്ടാളം കേട്ടതായി നടിച്ചില്ല . പുലർച്ചെ തമിഴ്‌നാട്ടിലെ പോത്തന്നൂരിലെത്തി, വാഗൺ തുറന്നപ്പോൾ കണ്ടത് മരണ വെപ്രാളത്തിൽ പരസ്പരം മാന്തിപൊളിച്ചും കെട്ടിപ്പിടിച്ചും വിറങ്ങലിച്ചു കിടന്ന 64 മൃതദേഹമാണ്.ബാക്കി വന്നവർ മൃതപ്രായർ ആശുപത്രിയിൽ വച്ച് മരണത്തിനു കീഴടങ്ങി. വാഗണിലെ നേർത്ത ദ്വാരങ്ങളിലൂടെ ഊഴമിട്ട് പ്രാണവായു കണ്ടെത്തി ജീവൻ നിലനിർത്തിയവരെ ജയിലിലടച്ചു.

ലോകം കണ്ട ഏറ്റവും ക്രൂരാമായ നരഹത്യ ഈ ദൃക്‌സാക്ഷികളിലൂടെയാണ് പുറംലോകത്തെത്തുന്നത്. തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും പള്ളികളോട് ചേർന്ന ഖബറിടങ്ങളിലാണ് ഇവരിൽ ഏറെയും പേരെ സംസ്‌കരിച്ചത്.തിരൂർടൗൺ ഹാളിനോട് ചേർന്നുള്ള വാഗണിന്റെ രൂപ മാതൃകയിൽ ഉള്ള നിർമിതി മാത്രം ആണ് ഇന്നുള്ള പ്രധാന സ്മാരകം. മലപ്പുറം ജില്ലയുടെ വിവിധ ഇടങ്ങളിലും വാഗൺ ട്രാജഡി ഓർമ മന്ദിരങ്ങൾ ഉണ്ട്. ചരിത്രത്തിലെ തന്നെ സമാനതകൾ ഇല്ലാത്ത ഇരുണ്ടദിനം മാത്രമല്ല ഇന്ന് അധിനിവേശങ്ങൾക്കെതിരെയുള്ള ചെറുത്തുനില്പു്കൾകുള്ള ഊർജ്ജവുംകൂടിയാണ് .

 

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -