26 C
Thrissur
ബുധനാഴ്‌ച, ഒക്ടോബർ 5, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

തൃശ്ശൂർ മെഡിക്കൽകോളേജിലെ പത്രവിതരണത്തിൽ കളക്ടർ ഇടപെടണം : ടി.എൻ.പ്രതാപൻ എംപി

വായിരിച്ചിരിക്കേണ്ടവ

തൃശ്ശൂർ:

തൃശ്ശൂർ മെഡിക്കൽ കോളേജിൽ പത്ര വിതരണത്തിൽ വിലക്കേർപ്പെടുത്തിയ മെഡിക്കൽ കോളേജ് അധികൃതരുടെ നടപടി ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും വിഷയത്തിൽ ജില്ലാ കളക്ടർ ഇടപെടണമെന്നും ജില്ലാ കളക്ടർക്കയച്ച കത്തിൽ ടി.എൻ.പ്രതാപൻ എം പി ആവശ്യപ്പെട്ടു. യാതൊരുവിധ മുന്നറിയിപ്പുകളുമില്ലാതെ കാലങ്ങളായി പത്ര വിതരണം നടത്തിവരുന്ന പട്ടിക ജാതി വനിതയായ ഏജന്റ് രമ്യയോട് വിതരണം നിർത്തി വെക്കാനാവശ്യപ്പെട്ട് പത്രസ്റ്റാന്റുകളും മറ്റും നീക്കം ചെയ്തത്. തൃശ്ശൂർ മെഡിക്കൽ കോളേജിനെ സംബന്ധിച്ച് പത്രവാർത്തകൾ വരുന്നതിനെതിരായി പത്രവിതരണം തടസ്സപ്പെടുത്തി മാധ്യമവിലക്കേർപ്പെടുത്തുന്ന നടപടി തികച്ചും തെറ്റാണെന്ന് എംപി അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് നിർത്തിവെപ്പിക്കാത്ത പത്രവിതരണം ഇപ്പോൾ നിർത്തി വെപ്പിക്കേണ്ട സാഹചര്യം നിലവിലില്ല. പത്രവിതരണത്തിൽ നിലവിലുണ്ടായിരുന്ന സ്ഥിതി തുടരണമെന്നും അടുത്ത എച്ച് ഡി എസ് യോഗത്തിൽ ആവശ്യമെങ്കിൽ മാത്രം ഇക്കാര്യം ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കണമെന്നും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -