30 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 4, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

പ്രവേശനോത്സവം ജാഗ്രതയോടെയും കാര്യക്ഷമതയോടെയും നടത്തണമെന്ന് മന്ത്രി ആർ. ബിന്ദു

വായിരിച്ചിരിക്കേണ്ടവ

 

ജൂൺ 1 മുതൽ ആരംഭിക്കുന്ന പുതിയ
അദ്ധ്യയന വർഷത്തിൽ നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് കാര്യക്ഷമമായ ആസൂത്രണമൊരുക്കി വിദ്യാലയങ്ങൾ തുറക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിളിച്ച് ചേർത്ത മണ്ഡലത്തിലെ ജനപ്രതിനിധികൾ , വിദ്യാഭ്യാസ ഓഫീസർമാർ , പ്രിൻസിപ്പിൾമാർ , പ്രധാന അദ്ധ്യാപകർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി .

കോവിഡ് കാലഘട്ടത്തിൽ നടത്തിയ ഇടപെടലുകൾ തുടർന്നും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ഭിന്നശേഷി കരുതൽ ഉണ്ടാകണമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.

12-17 വയസ് വരെയുള്ള കുട്ടികളുടെ വാക്സിനേഷൻ 100% ആക്കാനും കെട്ടിടങ്ങളുടെ ഫിറ്റ്നസിൽ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകരുതെന്നും, പണി പൂർത്തീകരിക്കാനുള്ള വിദ്യാലയങ്ങളിൽ അടിയന്തിരമായി പണികൾ പൂർത്തികരിക്കാനും യോഗം തീരുമാനിച്ചു. ജൂൺ 1 ന് മുമ്പ് വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകൾ സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തണമെന്നും പ്രവേശനോത്സവം വർണ്ണാഭമായി നടത്താനും യോഗത്തിൽ ധാരണയായി.

യോഗത്തിൽ ആർ.ഡി.ഡി. അബ്ദുൾ കരീം, ഡി.ഡി.ഇ. മദനമോഹൻ ടി.വി, ഡി.ഇ ഒ . സുരേഷ് എൻ.ഡി എന്നിവർ മുന്നൊരുക്കങ്ങൾ നടത്തേണ്ടതിനെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സീമ പ്രേംരാജ്, ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.എസ് ധനീഷ്, ലതാ സഹദേവൻ എന്നിവരും വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ , പ്രധാന അദ്ധ്യാപകർ എന്നിവരും നിർദ്ദേശങ്ങൾ സമർപ്പിച്ചു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -