29 C
Thrissur
ഞായറാഴ്‌ച, ഫെബ്രുവരി 5, 2023

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സംസ്ഥാന സ്‌കൂള്‍ കായികോല്‍സവം തിരുവനന്തപുരത്ത്

വായിരിച്ചിരിക്കേണ്ടവ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ ആറുവരെ തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കായികോത്സവം നടക്കുക. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കായികോത്സവത്തില്‍ 98 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ (പെണ്‍/ആണ്‍) വിഭാഗങ്ങളിലായി 2000 ത്തോളം കായികതാരങ്ങള്‍ പങ്കെടുക്കും. കായികോല്‍സവത്തിനുള്ള സംഘാടകസമിതി രൂപീകരിച്ചു.
മേള മികച്ചതാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു യോഗത്തില്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വാസു സി.കെ, തിരുവനന്തപുരം ഡി.എം.ഒ (ആരോഗ്യം) രശ്മി. എസ്, എ.സി.പി പ്രതാപന്‍ നായര്‍, തിരുവനന്തപുരം എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ്, സ്‌കോള്‍ കേരള വൈസ് ചെയര്‍മാന്‍ ഡോ. പ്രമോദ്, എസ്.ഐ.എം.സി ഡയറക്ടര്‍ ജന്‍സി വര്‍ഗീസ്, വി.എച്ച്.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ (ജനറല്‍) മിനി ഇ.ആര്‍ പ്രസംഗിച്ചു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -