33 C
Thrissur
ഞായറാഴ്‌ച, ജനുവരി 29, 2023

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കോഴിക്കോട് മെഡി.കോളജില്‍ മരുന്ന് മാറി കുത്തിവെച്ചു, യുവതി മരിച്ചു

വായിരിച്ചിരിക്കേണ്ടവ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്നു മാറി കുത്തി വെച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ ചവലപ്പാറ കൂളിപ്പാറ രഘുവിന്റെ ഭാര്യ സിന്ധു (45) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സിന്ധുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ കാണിച്ച സിന്ധുവിന് ശക്തമായ പനി ഉള്ളതിനാല്‍ ഡോക്ടര്‍മാര്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ഇന്നലെ രാവിലെ കുത്തിവെപ്പ് എടുത്ത ശേഷം പള്‍സ് റേറ്റ് താഴുകയായിരുന്നുവെന്നും മരണം സംഭവിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. മക്കള്‍: ദേവിക, രാഹുല്‍. മരുമകന്‍: അഖില്‍ (പുല്‍പ്പള്ളി). കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പിടിപ്പുകേടിന്റെ വാര്‍ത്ത തുടര്‍ക്കഥയാവുകയാണ്. മെഡിക്കല്‍ കോളേജില്‍ നിന്ന് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ നിന്ന് അഞ്ചു വര്‍ഷത്തിന് ശേഷം കത്രിക കണ്ടെത്തിയ സംഭവവും ഏറെ വിവാദമായിരുന്നു.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -