34 C
Thrissur
ഞായറാഴ്‌ച, ജനുവരി 29, 2023

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഇതരസംസ്ഥാനക്കാരിയായ യുവതിയെ നടുറോഡില്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു

വായിരിച്ചിരിക്കേണ്ടവ

കൊച്ചി:നഗര മധ്യത്തില്‍ പട്ടാപ്പകല്‍ ഇതരസംസ്ഥാനക്കാരിയായ യുവതിക്ക് നേരെ ആക്രമണം. കലൂരില്‍ ബംഗാളി യുവതിയെ മുന്‍ ആണ്‍സുഹൃത്ത് നടുറോഡില്‍ വച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ചു. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ സന്ധ്യയ്ക്കാണ് വെട്ടേറ്റത്. ഇടത് കയ്യിലും പുറത്തും വെട്ടേറ്റ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലൂര്‍ ആസാദ് റോഡില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം.
സന്ധ്യയും സുഹൃത്തായ യുവതിയും നടന്നു വരുന്നതിനിടെ ബൈക്കില്‍ എത്തിയ മുന്‍ സുഹൃത്ത് ഫാറൂഖ് ഇരുവരുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു.തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഇയാള്‍ സന്ധ്യയെ വെട്ടാന്‍ ശ്രമിച്ചു.സുഹൃത്ത് തടഞ്ഞതിനാല്‍ ആദ്യം വെട്ട് കൊണ്ടില്ല. വീണ്ടും നടത്തിയ ആക്രമണത്തില്‍ സന്ധ്യയുടെ കയ്യിലും പുറത്തും വെട്ടേല്‍ക്കുകയായിരുന്നു.പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. വെട്ടാന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -