22 C
Thrissur
ഞായറാഴ്‌ച, ജനുവരി 29, 2023

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

നൈറ്റ് ഫെസ്റ്റിവല്‍ കാര്‍ണിവെല്‍ എക്‌സ്‌പോ കാല്‍നാട്ടല്‍ ഇന്ന്

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍:തൃശൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ശക്തന്‍ നഗറില്‍ ഡിസംബര്‍ 22 മുതല്‍ ജനുവരി 2 വരെ നടക്കുന്ന ഇന്റര്‍നാഷണല്‍ പവലിയന്‍ എക്‌സ്‌പോ യുടെ കാല്‍ നാട്ടുകര്‍മ്മവും, ഫെസ്റ്റിവല്‍ ലോഗോ പ്രകാശനവും ഇന്ന് വൈകീട്ട് 4.30ന് ശക്തന്‍ നഗറില്‍ നടക്കും.കോര്‍പ്പറേഷനും ബോണ്‍ നത്താലെ സംഘാടക സമിതിയും നേതൃത്വം നല്‍കും.കോര്‍പ്പറേഷന്‍ മേയര്‍ എം.കെ.വര്‍ഗീസ്,മാര്‍ ആന്‍ഡ്രൂസ് താഴത്ത്,പി.ബാലചന്ദ്രന്‍ എംഎല്‍എ,ജില്ല കലക്റ്റര്‍ ഹരിത.വി.കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ അന്‍കിത് അശോകന്‍,ഡെപ്യുട്ടി മേയര്‍ രാജശ്രീ ഗോപന്‍,ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ടി.എസ്. പട്ടാഭിരാമന്‍, ചേമ്പര്‍ പ്രസിഡണ്ട്. പി.കെ. ജലീല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വര്‍ഗീസ് കണ്ടംകുളത്തി, പി.കെ.ഷാജന്‍, ജോണ്‍ ഡാനിയല്‍, എന്‍.എ. ഗോപകുമാര്‍, ലാലി ജെയിംസ്, ഷീബബാബു,സാറമ്മ റോബ്‌സണ്‍ സംബന്ധിക്കും.
12 ദിവസം നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോയില്‍ 5 പവലിയനുകളിലായി ഇരുനൂറ്റി അമ്പതോളം സ്റ്റാളുകളുണ്ടാകും.വെഡ്ഡിംഗ്,കണ്‍സ്യൂമര്‍,ഇലക്ട്രാണിക്‌സ്, ബില്‍ഡേഴ്സ്, ഫര്‍ണീച്ചര്‍ വിഭാഗങ്ങളില്‍ നൂതനമായ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്താനും വാങ്ങാനും സാധിക്കും.വിവിധ ഭക്ഷണ രുചികളും,കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങളും,കലാപരിപാടികള്‍ ആസ്വാദിക്കാനുള്ള പ്രത്യേക വേദിയും സജ്ജമാക്കും.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -