33 C
Thrissur
ഞായറാഴ്‌ച, ഫെബ്രുവരി 5, 2023

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ദേവമാത മുൻ പ്രൊവിൻഷ്യാൾ ഫാ. ജോർജ് പയസ് ഊക്കൻ അന്തരിച്ചു.

വായിരിച്ചിരിക്കേണ്ടവ

തൃശ്ശൂർ: സി.എം.ഐ. ദേവമാത പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യാളും അമല
ആശുപത്രി ഡയറക്ടറുമായിരുന്ന ഫാ. ജോർജ് പയസ് കൊട്ടാരത്തില്‍ ഊക്കൻ (82)
അന്തരിച്ചു.  ഇരിഞ്ഞാലക്കുട എടക്കുളം കൊട്ടാരത്തില്‍ ഊക്കൻ വീട്ടിൽ
പരേതരായ കുഞ്ഞുവറീത് – റോസ ദമ്പതികളുടെ മകനാണ്. 1940 ജൂലായ്
ഒന്നിനാണ് ജനിച്ചത്. എടക്കുളം സെന്റ് മേരീസ് പ്രൈമറി സ്കൂൾ, ഗവ. ബോയ്സ്
സ്കൂൾ ഇരിഞ്ഞാലക്കുട , എൽത്തുരുത്ത് സെന്‍റ് അലോഷ്യസ് സ്കൂൾ
എന്നിവിടങ്ങളിലാണ് സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്
കോളേജിൽ നിന്ന് പ്രീഡിഗ്രി, ഡിഗ്രി പഠനം പൂര്‍ത്തിയാക്കി.
ചങ്ങനാശേരി എസ്.ബി. കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദാനന്തര ബിരുദം
നേടി. 1956 മെയ് 20 ന് സി.എം.ഐ. സഭയിൽ വൈദിക വിദ്യാർത്ഥിയായി
സെമിനാരിയിൽ ചേരുന്നത്. 1963 ൽ സന്യാസ വ്രതവാഗ്ദാനം നടത്തി. 1974
ഏപ്രിൽ 17 നാണ് പൗരോഹിത്യ പട്ടം സ്വീകരിച്ചത്. ഡൽഹിയിൽ നിന്ന്
എം.എച്ച്.എ. ഡിപ്ലോമയും യു.എസ്.എ.യിൽ നിന്ന് ബിസിനസ്
അഡ്മിനിസ്ട്രഷനിൽ എം.എസ്.എ. യും കരസ്ഥമാക്കി.
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് അധ്യാപകൻ, ഹോസ്റ്റൽ വാർഡൻ, അമല
ആശുപത്രി ഡയറക്ടർ, ജോയിന്റ്  ഡയറക്ടർ ആയും യൂണിവേഴ്സിറ്റി
ബോർഡ് ഓഫ് ഡയറക്ടറായും പ്രവർത്തിച്ചു.
സ്നേഹഭവൻ സൊസൈറ്റി മെന്പര്‍, വാർഡൻ, റെഡ്ക്രോസ് സൊസൈറ്റി
ചെയർമാൻ, കാർമ്മൽ ഭവൻ സുപ്പീരിയർ, സാമൂഹ്യക്ഷേമ കൗൺസിലർ,
പാലക്കാട് പാലന ആശുപത്രി തുടങ്ങിയ മേഖലകളിലും സേവനം ചെയ്തു.
സഹോദരങ്ങൾ: പരേതരായ കൊട്ടാരത്തില്‍ ഊക്കൻ ജോൺ, ഫാ. അലക്സ് ഊക്കൻ
സി.എം.ഐ (മുന്‍ പ്രിയോര്‍ ജനറാള്‍), കൊച്ചു മറിയം (അരണാട്ടുകര), ത്രേസ്യ
പോൾ (ഒല്ലൂർ ), ബ്രിജിത്ത് (കാട്ടൂർ), ആനി (ഞാറയ്ക്കൽ ) .
ഭൗതികശരീരം 29 ന് ശനിയാഴ്ച രാവിലെ 11 മുതൽ  ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്
ആശ്രമ ദേവാലയത്തിൽ പൊതു ദർശനത്തിന് വെയ്ക്കും.  ഉച്ചയ്ക്ക് 2 മണിക്കുള്ള
ദിവ്യബലിയെ തുടർന്ന് സംസ്ക്കാര ശുശ്രൂഷകള്‍ നടത്തും.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -