26 C
Thrissur
ബുധനാഴ്‌ച, ഒക്ടോബർ 5, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ്: രജിസ്ട്രേഷന്‍ തുടങ്ങി

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍: സ്‌കോര്‍ലൈന്‍ സ്പോട്സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ചാലക്കുടി, പുതുക്കാട്, ഇരിഞ്ഞാലക്കുട, മാള എന്നിവിടങ്ങളിലാണ് കോച്ചിംഗ് ക്യാമ്പുകള്‍.

ആറു മുതല്‍ 16 വയസ് വരെ പ്രായം ഉള്ള കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ എന്നിവയുടെ അംഗീകൃത ലൈസന്‍സുള്ള കോച്ചുകളായിരിക്കും പരിശീലനം നല്കുക.

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികള്‍ക്ക് കേരള അക്കാദമി ലീഗുകളില്‍ മത്സരിക്കാനും ഐഎസ്എല്‍, ഐലീഗ് ക്ലബ്ബുകളുടെ അക്കാദമികളില്‍ സൗഹൃദമത്സരങ്ങളില്‍ പങ്കെടുക്കാനും അവസരം ലഭിക്കും. താല്പര്യമുള്ള കുട്ടികള്‍ക്ക് 7994011211, 9747973166 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -